തൃഷ ഇല്ലാന നയന്‍താരയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സംഗീതസംവിധായകന്‍ ജി വി പ്രകാശ് ആണ് നായകന്‍. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന ലിപ് - ലോക് രംഗം ഉള്‍പ്പെടുത്തിയാണ് ചിത്രത്തിന്റെ ട്രെയിലര്‍.
ജി വി പ്രകാശും ചിത്രത്തിലെ നായിക മനിഷയും തമ്മിലുള്ള ലിപ് ലോക്ക് രംഗം മികച്ചതാക്കാന്‍ 36 ടേയ്‍ക്കുകള്‍ എടുത്തുവെന്നായിരുന്നു ഗോസിപ്പ്. സംഭവത്തില്‍ നായിക മനീഷ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. ഈ രംഗം ഒരിക്കലും അശ്ലീലമല്ലെന്നായിരുന്നു മനിഷ് പറഞ്ഞത്.
സിനിമയുടെ പ്രമേയത്തിന് ഏറ്റവും ആവശ്യമുള്ള ഒരു രംഗമാണ് ഇതെന്നാണ് മനിഷ പറഞ്ഞ്ത്. വ്യത്യസ്ത ആംഗിളിലാണ് ഈ രംഗം ചിത്രീകരിച്ചത്. നിരവധി തവണ ഈ രംഗം ചിത്രീകരിച്ചിരുന്നു. എന്നാല്‍ 36 തവണ എന്നൊക്കെ പറയുന്നത് ശരിയല്ല. ഈ രംഗം ഒട്ടും അശ്ലീലമല്ലെന്നും മനിഷ ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞിരുന്നു.
റൊമാന്റിക് കോമഡി ചിത്രമായ തൃഷ ഇല്ലാന നയന്‍താര സംവിധാനം ചെയ്യുന്നത് ആദി രവിചന്ദ്രനാണ്. ചിത്രത്തില്‍ ആനന്ദിയും നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിമ്രാന്‍, ആര്യ, പ്രിയ ആനന്ദ്, യുഗി സേതു എന്നിവരും ചിത്രത്തിലുണ്ട്






0 comments:
Post a Comment