Tuesday, May 12, 2015

സല്‍മാന്‍കേസില്‍ ട്വിസ്റ്റുണ്ടാക്കിയ ആ കമാല്‍ ഖാന്‍ ആരാണ്?

 സല്‍മാന്‍കേസില്‍ ട്വിസ്റ്റുണ്ടാക്കിയ ആ കമാല്‍ ഖാന്‍ ആരാണ്?

മുംബൈ: സല്‍മാന്‍കേസില്‍ ഹൈക്കോടതി വിധി താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ഇടയാക്കിയത് സല്‍മാന്‍ ഖാന്‍റെ വക്കീല്‍ ഉന്നയിച്ച ഒരു വാദത്തിന്‍റെ പേരിലാണ് എന്നാണ് റിപ്പോര്‍ട്ട്, അപകടം നടക്കുമ്പോള്‍ കാറിലുണ്ടായ ഗായകനും നടനുമായ കമാല്‍ ഖാന്‍റെ മൊഴിയോ, വിസ്താരമോ പ്രോസീക്യൂഷന്‍ കേസിന്‍റെ വിചാരണയ്ക്കിടയില്‍ എടുത്തില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.
2002ല്‍ അപകടം നടക്കുമ്പോള്‍ സല്‍മാന്‍ ഖാനും ബോഡിഗാര്‍ഡ് രവീന്ദ്ര പട്ടീലും, ഡ്രൈവറും കമാല്‍ ഖാനും ആണ് വാഹനത്തിലുണ്ടായിരുന്നത്. അതില്‍ രവീന്ദ്ര പാട്ടീലിന്‍റെ മൊഴിയാണ് കോടതി പ്രധാന മൊഴിയായി കണക്കാക്കിയത്. എന്നാല്‍ കബീറിനെ വിട്ടുവെന്നാണ് പ്രതിഭാഗം വാദിച്ചത്. ഇതിന്‍റെയും അടിസ്ഥാനത്തിലാണ് ഇന്നത്തെ വിധിയും, ശിക്ഷ മരവിപ്പിക്കലും
ആരാണ് കമാല്‍ ഖാന്‍
ബോളിവുഡ് ഗായകന്‍ എന്ന നിലയിലാണ് കമാല്‍ ഖാന്‍ അറിയപ്പെടുന്നത്. 1998 ല്‍ ഇറങ്ങിയ സല്‍മാന്‍റെ തന്നെ പ്യാര്‍ കീയാ തോ ഡര്‍നാ ക്യ എന്ന ചിത്രത്തിലെ ഓ.. ജാന എന്ന ഗാനം ഹിറ്റായതോടെയാണ് ഇയാള്‍ ശ്രദ്ധേയനായത്. എന്നാല്‍ 2002ലെ സല്‍മാന്‍റെ കേസിനെ തുടര്‍ന്ന് പിന്നീട് ഇയാള്‍ ബോളിവുഡില്‍ അത്ര സജീവമല്ല.
സല്‍മാന്‍ഖാന്‍റെ പല ചിത്രങ്ങളിലും ഇദ്ദേഹം നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സണ്ണി ഡിയോള്‍ നായകനായ ജോ ബോലെ സോ നിഹാല്‍ എന്ന ചിത്രത്തില്‍ വില്ലനായി ഇയാള്‍ അഭിനയിച്ചിട്ടുണ്ട്. എ.ആര്‍.റഹ്മാന്‍ പോലുള്ളവരോടൊപ്പവും കമാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
- See more at: http://www.asianetnews.tv/crime/article/27147_Kamaal-Khan:-Lesser-known-facts-about-the-singer#sthash.pICTRK3E.dpuf

0 comments:

Post a Comment