സമ്മാനമടിച്ചെന്നും ലോട്ടറിയടിച്ചെന്നും പറഞ്ഞു വരുന്ന നമ്മുടെ മൊബൈല്‍ ഫോണുകളിലേക്ക് വരുന്ന എസ്എംഎസുകളും ഫോണ്‍വിളികളും തട്ടിപ്പാണെന്ന് ഇപ്പോഴും പലരും വിശ്വസിക്കാന്‍ തയ്യാറല്ല. സൗജന്യ സമ്മാനം അടിച്ചെന്ന് അറിയിക്കുന്നവര്‍ പണമടച്ചാലേ സമ്മാനപ്പൊതി കൈമാറൂ. നൂറുകണക്കിന് ആളുകളാണ് ഈ ചതിക്കുഴിയില്‍ വീഴുന്നതും തട്ടിപ്പിനിരയാവുന്നതും. കഴിഞ്ഞ ദിവസം തിരുവനന്തപുരം രാജാജി നഗറിലെ ജോയിക്കുണ്ടായ അനുഭവം അറിയുക.
പേര് ടി ജോയി. വീട് തിരുവനന്തപുരം നഗരത്തോട് ചേര്‍ന്നുള്ള രാജാജി നഗറില്‍. രണ്ടാഴ്ച മുമ്പ് ജോയിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. അഞ്ചുവര്‍ഷം പൂര്‍ത്തിയായ എയര്‍ടെല്‍ സിം ഉടമകളില്‍ നിന്നു നറുക്കെടുപ്പ് നടത്തിയപ്പോള്‍ താങ്കള്‍ക്ക് സമ്മാനമടിച്ചിരിക്കുന്നു. 10 ഗ്രാം, സ്വര്‍ണ്ണം ഒരുഗ്രന്‍ ഫോണും അടക്കം 65,000 രൂപ വിലവരുന്ന സമ്മാനങ്ങള്‍. താങ്കളുടെ അഡ്രസ്സില്‍ സമ്മാനം അയച്ചുകഴിഞ്ഞു. പോസ്റ്റ് ഓഫീസില്‍ അതിന്റെ ചെലവായ 3150 രൂപയടച്ച് സമ്മാനം കൈപ്പറ്റണം. ശുചീകരണത്തൊഴിലാളിയായ ജോയി എല്ലാം വിശ്വസിച്ചു. പോസ്റ്റ് ഓഫീസില്‍ പോയി. സംഗതി ശരിതന്നെ. ഒരുഗ്രന്‍ പെട്ടിയുണ്ട് ജോയിയുടെ പേരില്‍. പറഞ്ഞ പണവും അടച്ച് സമ്മാനം കൈക്കലാക്കി വീട്ടിലേക്ക് ഓടി. ജോയ് പെട്ടി തുറന്നുനോക്കി.. നല്ല അസ്സല്‍ മരപ്പൊടി. കൂടെ ഒരു കത്തും. അഖിലേഷ് സര്‍ പറഞ്ഞിരുന്നു അഡ്രസ് ശരിയാണോ എന്ന് നോക്കാന്‍. നിങ്ങളുടെ അഡ്രസ്സ് ശരിയാണെന്ന് മനസ്സിലായി. ഇതാണ് കത്തിലെ ഉള്ളടക്കം. ജോയിയെ സമ്മാനമടിച്ചെന്നും പറഞ്ഞ നമ്പറിലേക്ക് തിരിച്ചുവിളിച്ചു. ഫോണെടുക്കുകയും ചെയ്തു. ഇത് ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കാനുള്ള മരുന്നാണെന്നായിരുന്നു മറുപടി. പാലില്‍ കലക്കി കുടിക്കണമെന്ന വൈദ്യന്റെ ഉപദേശവും..
8507683369 - ഇതാണ് ജോയിയെ തട്ടിപ്പിന് ഇരയാക്കിയ ആളുടെ നമ്പര്‍. ആരാണെന്നോ എവിടുന്നാണെന്നോ ജോയിക്ക് അറിയില്ല. ഗര്‍ഭിണിയായ ഭാര്യയുടെ പ്രസവ ചെലവിന് കരുതിവെച്ചിരുന്ന 3000 രൂപ പോയിക്കിട്ടി. ഇങ്ങനെ ആയിരങ്ങള്‍ തട്ടിപ്പിന് ഇരയായിട്ടും ഇത്തരക്കാരുടെ വലയില്‍ കുടുങ്ങുകയാണ് നമ്മുടെ നാട്ടുകാര്‍.

0 comments:
Post a Comment