Wednesday, June 10, 2015

ഫഹദല്ല, മോഹന്‍ലാലാണ് പുതിയ ചിത്രത്തിലെ നായകന്‍: പ്രിയദര്‍ശന്‍

 Asianet News  1 hour ago  News

ഫഹദല്ല, മോഹന്‍ലാലാണ് പുതിയ ചിത്രത്തിലെ നായകന്‍: പ്രിയദര്‍ശന്‍

പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ ഫഹദ് നായകനാകുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ നായികയാകുന്നുവെന്നും വാര്‍ത്തയുണ്ടായി. എന്നാല്‍ ഇക്കാര്യം പ്രിയദര്‍ശന്‍ നിഷേധിച്ചു. തന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാണ് നായകനെന്ന് പ്രിയദര്‍ശന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോഹന്‍ലാല്‍ ചിത്രത്തിനായുള്ള തിരക്കഥയുടെ അവസാന ജോലികളിലാണ് ഇപ്പോള്‍. പത്തോ പന്ത്രണ്ടോ ദിവസത്തിനുള്ളില്‍ അത് പൂര്‍ത്തിയാകും. ഫഹദിനെ നായകനാക്കിയാണ് അടുത്ത ചിത്രമൊരുക്കുന്നത് എന്ന വാര്‍ത്ത ശരിയല്ല. ഫഹദിനെ നായകനാക്കി ഒരു ചിത്രം ഒരുക്കാന്‍ ആലോചനയുണ്ട്. പക്ഷേ ഇപ്പോള്‍ ചെയ്‍തു കൊണ്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദല്ല, മോഹന്‍ലാലാണ് നായകന്‍ - പ്രിയദര്‍ശന്‍ പറയുന്നു.

പ്രിയദര്‍ശന്‍ മലയാളത്തില്‍ ഏറ്റവും ഒടുവില്‍ ഒരുക്കിയ ചിത്രം ജയസൂര്യ നായകനായ ആമയും മുയലുമാണ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഏറ്റവും ഒടുവില്‍ ഒരുക്കിയ ചിത്രം ഗീതാഞ്ജലി ആണ്.

original by:http://www.asianetnews.tv/enews/article/My-next-film-is-with-Mohanlal--Says-Priyadarshan-28672

0 comments:

Post a Comment