Asianet News 2 months ago News
മറ്റുള്ളവരില്‍ നിന്ന് സഹാനുഭൂതി ലഭിക്കാന്‍ വേണ്ടിയല്ല തനിക്ക് നേരിടേണ്ടി വന്ന ലൈംഗികചൂഷണത്തെക്കുറിച്ച് തുറന്നുപറയുന്നതെന്ന് കല്‍ക്കി വ്യക്തമാക്കുന്നു. ഇതുപോലെ അനുഭവമുണ്ടായിട്ടുള്ള മറ്റുള്ളവര്‍ക്കും അത് തുറന്നുപറയാനുള്ള ധൈര്യം ലഭിക്കുന്നതിനു വേണ്ടിയാണ് താന്‍ ഇക്കാര്യം പറയുന്നത്. ഒമ്പത് വയസുള്ളപ്പോഴാണ് ലൈംഗികചൂഷണം നേരിടേണ്ടി വരുന്നത്. എന്താണ് സംഭവിച്ചതെന്ന് അന്ന് എനിക്ക് വ്യക്തമായും മനസ്സിലായിരുന്നില്ല. അമ്മ ഇത് അറിയുമോയെന്നതായിരുന്നു എന്റെ ഏറ്റവും വലിയ പേടി. ഈ സംഭവം എന്റെ തെറ്റാണെന്നാണ് കരുതിയത്. അതുകൊണ്ടുതന്നെ വര്‍ഷങ്ങളോളം ആരോടും പറഞ്ഞില്ല. അന്ന് മാതാപിതാക്കളോട് ഇതു തുറന്നുപറയാനുള്ള ധൈര്യമോ ആത്മവിശ്വാസമോ ഉണ്ടായിരുന്നെങ്കില്‍ എനിക്ക് വര്‍ഷങ്ങളോളം അപകര്‍ഷതാ ബോധമുണ്ടാകുമായിരുന്നില്ല. സെക്സ് എന്ന വാക്കും സ്വകാര്യ ശരീരഭാഗങ്ങളും വിലക്കപ്പെട്ടതാണ് എന്ന ചിന്ത മാറ്റാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ കുട്ടികള്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയുകയുള്ളൂ. ഇത്തരം ചൂഷണങ്ങളില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുകയുമുള്ളൂവെന്നും കല്‍ക്കി പറയുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന വെബ്‍സൈറ്റിനോടാണ് കല്‍ക്കി ഇക്കാര്യം പറഞ്ഞത്.






0 comments:
Post a Comment