ഇന്ന് ഏതോരു വ്യക്തിയുടെയും ജീവിതത്തിലെ പ്രധാന ഉപകരണമാണ് സ്മാര്ട്ട്‌ഫോണ്‍. പലപ്പോഴും പുറത്തുപോകുമ്പോള്‍ അശ്രദ്ധകൊണ്ട് സംഭവിക്കുന്ന ഒരു സംഭവമാണ് സ്മാര്‍ട്ട്‌ഫോണ്‍ വെള്ളത്തില്‍ വീഴുക എന്നത്. ഇങ്ങനെ നമ്മുടെ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ചെയ്യെണ്ട 5 കാര്യങ്ങള്‍.
1. വെള്ളത്തില്‍ നിന്നും ഫോണ്‍ തിരിച്ച് എടുക്കുമ്പോള്‍ ഓണായിരിക്കുകയാണെങ്കില്‍ പുറത്തെടുത്താല്‍ ഉടന്‍ പവര്‍ ഓഫ് ചെയ്യണം. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടാകുന്ന കൂടുതല്‍ കേടുകള്‍ ഒഴിവാക്കാന്‍ ഇത് ഉതകും, എന്നാല്‍ സ്വിച്ച് ഓഫാണ് ഫോണ്‍ എങ്കില്‍ അത് ഓണാക്കുവാന്‍ ശ്രമിക്കരുത്.
2.ഫോണില്‍നിന്ന് ബാറ്ററി, സിംകാര്‍ഡ്,മെമ്മറി കാര്‍ഡ്, സ്‌റ്റൈലസ്, കവര്‍, സ്‌ക്രീന്‍ ഗാര്‍ഡ് എന്നിവ വേര്‍തിരിക്കണം.
ചെറുതായി കുലുക്കി ഫോണിന്റെ ഉള്ളിസ്! വെള്ളം കുടുങ്ങിയിട്ടുണ്ടെങ്കില്‍ അത് കളയുക.
ചെറുതായി കുലുക്കി ഫോണിന്റെ ഉള്ളിസ്! വെള്ളം കുടുങ്ങിയിട്ടുണ്ടെങ്കില്‍ അത് കളയുക.
3.ഉണങ്ങിയ തുണികൊണ്ട് ഫോണ്‍ തുടച്ച് കഴിയുന്നത്ര വെള്ളം നീക്കുക.
4.ഫോണിലുള്ളിലെ ബോര്‍ഡിലും മറ്റും നിറഞ്ഞ ഈര്‍പ്പം കളയുകയാണ് അടുത്ത നീക്കം അതിനായി അടച്ച് വയ്ക്കാന്‍ കഴിയുന്ന പാത്രത്തില്‍ അരിനിറച്ച് അതിനുള്ളില്‍ ഫോണ്‍ വയക്കുക. സിലിക്കാ ജെല്‍ പാക്കും ഇതിന് ഉപയോഗിക്കാം. 24 മുതല്‍ 48 മണിക്കൂറിന് ശേഷം പിന്നീട് ഫോണ്‍ എടുക്കുക. ഇതിനിടെ തുറന്നുനോക്കുകയോ, ഫോണ്‍ പ്രവര്‍ത്തിച്ചുതുടങ്ങിയോ എന്ന് അറിയാനോ ശ്രമിക്കരുത്.
5.പിന്നെയും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ കാര്യമായ പ്രശ്‌നം ഫോണിന് സംഭവിച്ചെന്ന് മനസ്സിലാക്കാം. തുടര്‍ന്ന് സര്‍വ്വീസ് സെന്ററില്‍ കാണിക്കുന്നതാണ് നല്ലത്.






0 comments:
Post a Comment