Saturday, April 25, 2015

ഭുകമ്പം: നേപ്പാളില്‍ മരണം 900 ആയി, ഉത്തരേന്ത്യയില്‍ 31 പേര്‍ മരിച്ചു

ഭുകമ്പം: നേപ്പാളില്‍ മരണം 900 ആയി, ഉത്തരേന്ത്യയില്‍ 31 പേര്‍ മരിച്ചു

 Asianet News  53 minutes ago  India

ഭുകമ്പം: നേപ്പാളില്‍ മരണം 900 ആയി, ഉത്തരേന്ത്യയില്‍ 31 പേര്‍ മരിച്ചു

ദില്ലി: നേപ്പാളിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണം 900 ആയി. ബിഹാര്‍, പശ്ചിമബംഗാള്‍ അടക്കമുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭുചലനം 31 ജീവനുകള്‍ കവര്‍ന്നു. 125 ഇന്ത്യക്കാര്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് പിടിഐ റിപ്പോര്‍ട്ട്. പൊഖാറയില്‍ 45 കോഴിക്കോട് സ്വദേശികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ സുരക്ഷിതരാണെന്ന് ബന്ധുക്കളെ അറിയിച്ചു. അതേസമയം, ദില്ലിയില്‍‌ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‍കെയിലില്‍ 4.07 തീവ്രത രേഖപ്പെടുത്തി.

നേപ്പാളിന്റെ കഴിഞ്ഞ 80 വര്‍ഷത്തെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ ഭൂചലനമാണ് ഇന്നുണ്ടായത്. മൂവായിരത്തോളം പേര്‍ അവിടെ മരിച്ചിട്ടുണ്ടാകാമെന്ന് പ്രാദേശിക റേഡിയോയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ എംബസി കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നു ജീവനക്കാരന്റെ മകള്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ വ്യോമസേന വിമാനം കാഠ്മണ്ഡുവിലെത്തി. 52 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ഇവരെ വ്യോമസേനയുടെ വിമാനത്തില്‍ നാട്ടിലെത്തിക്കും.

കാഠ്മണ്ഡുവിലെ പ്രശസ്തമായ ധരാരാ സ്തൂപം തകര്‍ന്നുവീണു. ത്രിഭുവന്‍ വിമാനത്താവളം തകര്‍ന്നു. സമീപകാലത്തുണ്ടായിട്ടില്ലാത്ത വന്‍ ദുരന്തമാണ് നേപ്പാള്‍ അഭിമുഖീകരിക്കുന്നത്.

രാവിലെ 11.41നാണ് ഇന്ത്യയില്‍ ആദ്യ ചലനം അനുഭവപ്പെട്ടത്. 12.15നു രണ്ടാമത്തെ ചലനവുമുണ്ടായി. രാജ്യ തലസ്ഥാനമടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കുലുങ്ങി. 20 സെക്കന്റോളമുണ്ടായിരുന്നു അദ്യത്തെ ചലനം. യുഎസ് ജിയോളജിക്കല്‍ സര്‍വെയുടെ റിപ്പോര്‍ട്ട് പ്രകാരം 7.9 ആണ് ഭൂകമ്പത്തിന്റെ തീവ്രത. നേപ്പാളിലെ പൊഖാറയില്‍ ഭൗമോപരിതലത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം താഴെയായാണു പ്രഭവകേന്ദ്രം. ചലനമുണ്ടായ ഉടന്‍ വലിയ കെട്ടിടങ്ങളില്‍നിന്ന് ആളുകള്‍ ഇറങ്ങിയോടി. പലേടത്തും കെട്ടിടങ്ങള്‍ തകര്‍ന്നു. നിലക്കെട്ടിടങ്ങളില്‍ വന്‍ വിള്ളലുകള്‍ വീണു.

earth quakeനേപ്പാളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇന്ത്യയുടെ പൂര്‍ണ സഹായമുണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നേപ്പാള്‍ പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും നരേന്ദ്ര മോദി സംസാരിച്ചു. ദുരന്ത നിവാരണ സേനയുടെ നാല് ടീമിനെ അവിടേയ്ക്ക് അയയ്ക്കും.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കരസേനയ്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയാണു ദുരന്തം ഏറെ ബാധിച്ചത്.
കൺട്രോൾ റൂം തുറന്നു
നേപ്പാളിലെ ഇന്ത്യന്‍ എംബസിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കണ്‍ട്രോള്‍ റൂ നമ്പര്‍ 09779851135141 . ഹെല്‍പ് ലൈന്‍ നമ്പറുകള്‍ +977 9581107021,+977 9851135141. വിദേശകാര്യ മന്ത്രാലയത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്!! ലൈന്‍ തുറന്നിട്ടുണ്ട്. നമ്പറുകള്‍ 01123012113, 23014104, 23017905.
നേപ്പാള്‍ കരയുന്നു

എട്ടു ദശാബ്ദത്തിനിടെ ഇത്രവലിയൊരു ദുരന്തം നേപ്പാള്‍ കണ്ടിട്ടില്ല. ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്നു. പ്രശസ്തമായ ദര്‍ബാര്‍ സ്ക്വയര്‍ പൂര്‍ണമായി തകര്‍ന്നു. വിമാനത്താവളങ്ങള്‍ തകര്‍ന്നതോടെ പലതും ഇന്ത്യയിലേക്കു തിരിച്ചുവിട്ടു. ദേശീയപാതകളക്കം റോഡുകള്‍ വിണ്ടുകീറി.
തലസ്ഥാനമായ കാഠ്മണ്ഡു, ലളിത്പുര്‍ തുടങ്ങിയ പ്രധാന നഗങ്ങളിലെ ബഹുനിലക്കെട്ടിടങ്ങളെല്ലാം തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. 14 ഓളം തുടര്‍ ചലനങ്ങള്‍ ഈ മേഖലയിലുണ്ടായി. മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ നേപ്പാളിലുണ്ട്.

വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തകരാറിലായതിനാല്‍ അവിടെനിന്നുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. മൂവായിരത്തോളം പേര്‍ മരിച്ചിട്ടുണ്ടെന്ന് പ്രാദേശി റേഡിയോയിലൂടെയുള്ള വിവരങ്ങളെ ഉദ്ധരിച്ച് നേപ്പാളില്‍നിന്നു മലയാളിയായ പത്മേഷ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ഭൂചലനത്തെത്തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയില്‍ ഹിമപാതമുണ്ടായെന്നു വാര്‍ത്തകളുണ്ട്. നിരവധി പേര്‍ അവിടെ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍.

earth quake
earth quakeരക്ഷാപ്രവര്‍ത്തത്തിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂം തുറന്നു.  +91 11 2301 2113 ,+91 11 2301 4104, +91 11 2301 7905 എന്നീ നമ്പറുകളില്‍ 24 മണിക്കൂറും സഹായം ലഭിക്കും.

ദുരന്തം ഇന്ത്യയില്‍

ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഭൂചലനം ദുരന്തം വിതച്ചത്. ബിഹാറില്‍ മാത്രം 14 പേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരും.
പശ്ചിമബംഗാളിലെ മാല്‍ദയില്‍ സ്കൂള്‍ തകര്‍ന്നുവീണ് 40 കുട്ടികള്‍ക്കു പരുക്ക്. ഗ്രാമീണ മേഖലകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അറിവായി വരുന്നതേയുള്ളൂ. നേപ്പാള്‍ അതിര്‍ത്തി മേഖലയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലാണു ദുരന്തം ഏറെ നാശം വിതച്ചത്.
സിക്കിമിന്‍ കനത്ത മണ്ണിടിച്ചിലുണ്ടായെന്നു റിപ്പോര്‍ട്ടുണ്ട്. ആളപായമില്ല. എങ്കിലും സാരമായ നാശനഷ്ടമുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്നു വൈകിട്ട് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
കൊച്ചിയും കുലുങ്ങി

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനത്തില്‍ കൊച്ചിയിലും ചെന്നൈയിലും ഭൂചലനമുണ്ടായി. കൊച്ചിയില്‍ കടവന്ത്ര, കലൂര്‍ ഭാഗങ്ങളില്‍ ചലനം അനുഭവപ്പെട്ടതായി ആളുകള്‍ പറയുന്നു. പലര്‍ക്കും തലകറങ്ങുന്നതുപോലുള്ള അനുഭവമുണ്ടായി.

ചെന്നൈയില്‍ കോടമ്പാക്കം അടക്കമുള്ള പ്രദേശങ്ങളിലും സമാന അനുഭവമായിരുന്നു. ഇവിടങ്ങളിലും വലിയ കെട്ടിടങ്ങളില്‍നിന്ന് ആളുകള്‍ പരിഭ്രാന്തരായി  പുറത്തേക്ക് ഓടി.

- See more at: http://www.asianetnews.tv/news/article/26622_earth-quake#sthash.VhIRxq4Y.dpuf

0 comments:

Post a Comment