സുഹൃത്തുക്കള്‍ നിങ്ങളുടെ പേര് തെറ്റായി ഉച്ചരിക്കുമ്പോള്‍ അസ്വസ്ഥത തോന്നാറുണ്ടോ? അത്തരക്കാര്‍ക്ക് സഹായവുമായി ഫേസ്ബുക്ക് എത്തുന്നു. ഫേസ്ബുക്കിലെ പുതിയ ഫീച്ചര്‍, ഒരാളുടെ പേരിന്റെ കൃത്യമായ ഉച്ചാരണം സാധ്യമാക്കുന്നു. ഒരു ഉപയോക്താവിന്റെ പ്രൊഫൈല്‍ പേജില്‍ പേരിന് സമീപം ദൃശ്യമാകുന്ന ഓഡിയോ ക്ലിപ്പാണ് പേരിന്റെ കൃത്യമായ ഉച്ചാരണം സുഹൃത്തുക്കളിലേക്ക് എത്തിക്കുന്നത്. സോഷ്യല്‍മീഡിയയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു ഫീച്ചര്‍ അവതരിപ്പിക്കുന്നത്. നിലവില്‍ അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്കിന്റെ പുതിയ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന ഉപയോക്താക്കള്‍ക്കാകും ഈ ഫീച്ചറിന്റെ പ്രയോജനം അനുഭവിക്കാനാകുക. അധികം വൈകാതെ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമായിത്തുടങ്ങും. തങ്ങളുടെ പേരിന്റെ ഉച്ചാരണം ഓരോ ഉപയോക്താക്കള്‍ക്കും ക്രമീകരിക്കാനാകും. ഇതിനായി എബൗട്ട് ടാബില്‍, ഡീറ്റെയില്‍സ് എബൗട്ട് യു എന്ന സെക്ഷനില്‍ ഹൗ ഡു യു സേ യുവര്‍ നെയിം എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ മതി.
original by:http://www.asianetnews.tv/technology/article.php?article=26388_FB-pronounce-your-name-correctly#sthash.PGuPWvLH.dpuf





0 comments:
Post a Comment