Monday, April 13, 2015

പൊലീസുകാരന്റെ ചെവി ബംഗാളി സ്വദേശി കടിച്ചുമുറിച്ചു

കൊച്ചി: ആലുവയില്‍ ബംഗാളി സ്വദേശി പൊലീസുകാരന്റെ ചെവി കടിച്ചു മുറിച്ചു. മദ്യപിച്ച് പൊതുശല്യമുണ്ടാക്കിയ ഇയാളെ പിടികൂടാന്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.ഇന്നലെ രാത്രി ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. പശ്ചിമബംഗാള്‍ സ്വദേശിയായ മസൂദ് റാണ എന്നയാള്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെതുടര്‍ന്ന് ഇയാളെ റെയില്‍വേ സംരക്ഷണ സേന തടഞ്ഞുവെച്ചു. പിന്നീട് പൊലീസിനെ വിവരമറിയിച്ചു.തുടര്‍ന്ന് ആലുവ സ്‌റ്റേഷനില്‍ നിന്നുമെത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ ജബിന്‍ ഇയാളെ പിടിക്കൂടാന്‍ ശ്രമിച്ചപ്പോഴാണ് ചെവി കടിച്ചുപറിച്ചത്. ചെവിയുടെ ഒരു ഭാഗം വിട്ടുപോയതിനെ തുടര്‍ന്ന് പൊലീസുകാരനെ എറണാകുളത്തെ സ്‌പെഷ്യലിറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസൂദ് റാണയെ പൊലീസ് അറസ്റ്റ് ചെയ്തു. - original by http://www.asianetnews.tv/crime/article/26045_Bengali-man-attacks-policeman#sthash.ibpUBbmi.dpuf

0 comments:

Post a Comment