റിയാദ്: സ്ത്രീ വേഷം ധരിച്ച് പള്ളിയുടെ ബാത്റൂമില്‍ കയറി സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് സൌദിയില്‍ അറസ്റ്റിലായി. 30കാരനായ യുവാവാണ് അറസ്റ്റിലായതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ മക്കയിലെ ജആരാനാ പള്ളിയിലാണ് സംഭവം. പ്രഭാതകൃത്യങ്ങള്‍ക്കെത്തിയ സ്ത്രീകളെ സ്ത്രീ വേഷത്തിലെത്തിയ പുരുഷന്‍ ബാത്റൂമില്‍ കയറി ഉപദ്രവിച്ചെന്ന് സൌദി മത പൊലീസിന് ലഭിച്ച പരാതിയിലാണ് നടപടി. പള്ളിയില്‍നിന്നിറങ്ങി പുറത്തു നിര്‍ത്തിയിട്ട ഒരു കാറില്‍ കയറി അബായ വസ്ത്രം അഴിക്കുമ്പോഴാണ് പൊലീസുകാര്‍ ഇയാളെ അറസ്റ്റ് ചെയ്തത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാള്‍ നിരീക്ഷണത്തിലായിരുന്നതായി പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. -original by : http://www.asianetnews.tv/pravasam/article/26387_Man-dressed-as-woman-arrested-for-molestation-in-Saudi-mosque#sthash.XWxP5Tf0.dpuf
0 comments:
Post a Comment