Tuesday, April 7, 2015

ധോണി രാവണന്‍... യുവരാജിന്റെ അച്ഛന്‍ വീണ്ടും!

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്കെതിരെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിന്റെ പിതാവ് വീണ്ടും. ഇതിഹാസമായ രാമായണത്തിലെ വില്ലനായ രാവണനെ പോലെയാണ് ധോണി എന്ന് മുന്‍ ഇന്ത്യന്‍ താരം കൂടിയായ യോഗ്‌രാജ് സിംഗ് പറയുന്നത്. അഹങ്കാരിയാണ് ധോണി എന്നും ഇതിന് ധോണി അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായിട്ടല്ല യോഗ്‌രാജ് സിംഗ് ധോണിക്കെതിരെ വിമര്‍ശനം നടത്തുന്നത്. ലോകകപ്പ് ടീമില്‍ നിന്നും യുവരാജ് സിംഗിനെ ഒഴിവാക്കിയതിന് പിന്നാലെ യോഗ്‌രാജ് ധോണിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 




ഹിന്ദി ചാനലായ ഇന്ത്യ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് യോഗ്‌രാജ് ധോണിക്കെതിരെ വീണ്ടും കടുത്ത വാക്കുകള്‍ പ്രയോഗിച്ചത്. ഒരു ദിവസം രാവണനെപ്പോലെ ധോണിയും അനുഭവിക്കുമെന്ന് യോഗ്‌രാജ് അഭിമുഖത്തില്‍ പറഞ്ഞു. മാധ്യമങ്ങള്‍ കാരണമാണ് ധോണി ക്രിക്കറ്റ് ദൈവമായി മാറിയിരിക്കുന്നത്. താനൊരു ജേര്‍ണലിസ്റ്റായിരുന്നെങ്കില്‍ ധോണിയുടെ മുഖത്ത് അടിക്കുമായിരുന്നു. കയ്യില്‍ കാശില്ലാതെ ധോണി തെണ്ടേണ്ടി വരും എന്നും യോഗ്‌രാജ് സിംഗ് പറഞ്ഞു. ഐ പി എല്‍ എട്ടാം സീസണ് ധോണിയും യുവരാജും തയ്യാറെടുക്കുന്നതിനിടെയാണ് യോഗ്‌രാജ് സിംഗ് ഈ വെടി പൊട്ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കൂടി നായകനായ ധോണി. യുവരാജ് സിംഗാകട്ടെ 16 കോടിക്കാണ് ഇത്തവണ ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ എത്തിയിരിക്കുന്നത്. 

orijinal by: http://malayalam.oneindia.com/news/sports/cricket/yuvraj-s-dad-blasts-arrogant-dhoni-says-captain-will-suffer-become-penniless-132542.html

0 comments:

Post a Comment