Tuesday, April 7, 2015

മാണി സരിതയുമായി രഹസ്യകൂടിക്കാഴ്ച നടത്തി: ജോര്‍ജ്

തിരുവനന്തപുരം : കെ.എം മാണി സരിതയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് പി.സി ജോര്‍ജ്. മാവേലിക്കരയിലെ ഒരു വീട്ടില്‍ വെച്ചായിരുന്നുകൂടിക്കാഴ്ച. ഔദ്യോഗികവാഹനം ഒഴിവാക്കിയാണ് അദ്ദേഹം അവിടെ എത്തിയത്. ബാര്‍കോഴയിലൂടെയുണ്ടാക്കിയ പണത്തിന്റെ പകുതിയും സരിത കൊണ്ടുപോയെന്ന് സംശയിക്കുന്നതായും പി.സി ജോര്‍ജ് ആരോപിച്ചു.

വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നില്ലെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. യോജിച്ച് പോകണമെന്ന ആഗ്രഹത്തോടെയാണ് തന്നെ പുറത്താക്കാന്‍ ആവശ്യപ്പെട്ടതെന്നും പി.സി ജോര്‍ജ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കെ.എം. മാണിക്ക് പ്രായമായി. മാന്യമായ വിരമിക്കല്‍ അദ്ദേഹത്തിന് നല്‍കണം. പാര്‍ട്ടിയില്‍ നിന്നും ലീവെടുക്കാന്‍ അദ്ദേഹത്തിനോട് ആവശ്യപ്പെടും. നിരസിച്ചാല്‍ സ്‌റ്റേറ്റ് കമ്മിറ്റി വിളിച്ചുചേര്‍ത്ത് അവിശ്വാസത്തെക്കുറിച്ച് ആലോചിക്കും.

കേരളാ കോണ്‍ഗ്രസിന്റെ എട്ട് എം.എല്‍.എമാര്‍ രാജിവെക്കുമെന്ന് പറഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി പേടിച്ചു. പേടി അഭിനയിക്കുകയാണോ എന്നും തനിക്കറിയില്ല. സര്‍ക്കാര്‍ നിലനിന്ന് പോകാന്‍ അഴിമതിക്ക് കൂട്ടുനില്‍ക്കേണ്ട ഗതികേടിലാണ് ഉമ്മന്‍ചാണ്ടി. അല്ലെങ്കില്‍ അദ്ദേഹം രാജിവെക്കേണ്ടി വരും. തന്റെ മുഖ്യമന്ത്രി പദം തുടരാന്‍ അദ്ദേഹം ഇതൊക്കെ സഹിക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

സരിതയുടെ പത്രസമ്മേളനത്തില്‍ കാണിച്ച കത്ത് മൂന്ന് പേജ് മറിച്ചപ്പോഴെ ജോസ് കെ മാണിയുടെ പേര് ക്യാമറകളില്‍ പതിഞ്ഞു. താന്‍ മാംസക്കച്ചവടത്തിന്റെ ആളല്ല, അക്കാര്യങ്ങള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല.

കേരളാ കോണ്‍ഗ്രസിലെ സംഘടനാസ്ഥിതി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചാല്‍ പാര്‍ട്ടിയുടെ അംഗീകാരം തന്നെ നഷ്ടമാകുന്ന സ്ഥിതിയിലാണ്.
താന്‍ മാണിക്കെതിരെയല്ലെന്നും അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു. 


0 comments:

Post a Comment