http://ecofounder.net/wp-content/uploads/2014/06/Loud.jpg
വാഷിംങ്ടണ്‍: ഇന്നത്തെ സ്മാര്‍ട്ട് ഫോണ്‍ ലോകത്ത് ഫോണില്‍ ചാര്‍ജ് നില്‍ക്കാത്തതാണ് പ്രധാന വിഷയം. മികച്ച ബാറ്ററിക്കായി വിവിധ ഗവേഷണങ്ങളും പുരോഗമിക്കുന്നുണ്ട്. ഇതിന് പരിഹാരം നല്‍കുമെന്നാണ് ജോര്‍ജിയ ഇസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി അറ്റ്ലാന്‍റയിലെ ഗവേഷകര്‍ പറയുന്നത്. പുതിയ മൈക്രോഫോണാണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്. ഇതുവഴി ഫോണിലെ ബാറ്ററി ചാര്‍ജ് ചെയ്യാനും സാധിക്കുമെന്നാണ് അവകാശവാദം. വലുപ്പം കുറഞ്ഞ ഈ മൈക്രോഫോണ്‍ ശബ്ദതരംഗങ്ങളില്‍ നിന്നാണ് ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള ഊര്‍ജം സംഭരിക്കുന്നത്. കനം കുറഞ്ഞ ടെഫ്‌ലോണ്‍ പാളിയും ചെമ്പു പൂശിയ മറ്റൊരു കടലാസ് പാളിയും ചേര്‍ത്തു നിര്‍മിക്കുന്ന മൈക്രോഫോണ്‍ ശബ്ദതരംഗ കമ്പനത്തിലൂടെ പുറപ്പെടുവിക്കുന്ന വൈദ്യുതി ചാര്‍ജ് വഴി ഫോണ്‍ ചാര്‍ജാകുമെന്നാണു അവകാശവാദം. എന്നാല്‍ ഫുള്‍ ചാര്‍ജ് ചെയ്യാനൊന്നും പറ്റില്ല , ചാര്‍ജ് കഴിയുന്ന സമയത്ത് അത്യാവശ്യം പിടിച്ച് നില്‍ക്കാനുള്ള ചാര്‍ജ് കിട്ടും. - original by:http://www.asianetnews.tv/technology/article.php?article=26431_New-paper-microphone-may-help-charge-your-phone#sthash.4BcvMZDU.dpuf






0 comments:
Post a Comment